SPORTSTrending

വിയ റയലിനെ 4-0ന് തകര്‍ത്ത് ബാഴ്‌സലോണ

ലാ ലീഗയില്‍ വിയ റയലിനെ തകര്‍ത്ത് ബാഴ്‌സലോണ. സൂപ്പര്‍ താരങ്ങളായ റാക്കിട്ടിച്ചും സുവാരസും ടീം വിട്ടതിന് ശേഷം ആദ്യം നടന്ന മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് മെസിപ്പട. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. യുവതാരം അന്‍സു ഫാറ്റിയാണ് ബാഴ്‌സ ജയം അനായാസമാക്കിയത്.4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ ബാഴ്‌സയുടെ പുതിയ പരിശീലകന്‍ കേമന്റെ തന്ത്രങ്ങള്‍ വിജയം കണ്ട മത്സരം കൂടിയായിരുന്നു ഇന്നത്തേത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലെത്തിയ അന്‍സു ഫാറ്റി മത്സരത്തിന്റെ 15-ാം മിനിറ്റില്‍ തന്നെ ബാഴ്‌സയ്ക്ക് ലീഡൊരുക്കി. നാല് മിനിറ്റിനകം അത് ഉയര്‍ത്താനും താരത്തിന് സാധിച്ചു.

രണ്ടു ഗോളുകളുമായി ബാഴ്‌സ നിരയിലെ ഏറ്റവും അക്രമണകാരിയായി മാറിയ ഫാറ്റിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി നായകന്‍ മെസി ലക്ഷ്യത്തിലെത്തിച്ചതോടെ മൂന്നാം ഗോളും പിറന്നു. മരിയോ ഗാസ്പറിന്റെ പിഴവിന്റെ പ്രായശ്ചിത്വം ഗോള്‍കീപ്പര്‍ സെര്‍ജിയോ അസാന്‍ഡെക്കും തടുക്കാനായില്ല.ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ടോറസിന്റെ ഓണ്‍ഗോള്‍ ബാഴ്‌സ പട്ടികയിലെ നാലാം ഗോളും എഴുതി ചേര്‍ത്തു. എന്നാല്‍ രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്നു. തിരിച്ചടിക്കാനുള്ള വിയ റയലിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഒരുപിടി യുവതാരങ്ങളാണ് ബാഴ്‌സ നിരയിലെത്തിയത്. 17കാരന്‍ പെട്രി, വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ട്രിന്‍കോവ്, യുവന്റസില്‍ നിന്ന് ബാഴ്‌സയിലെത്തിയ മിരലേം എന്നിവര്‍ ബാഴ്‌സ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു. പുതിയ ഫോര്‍മേഷനും ആരാധകരുടെ പ്രതീക്ഷ കാക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close