
ന്യുഡല്‍ഹി: മുഖ്യ വിവരാകാശ കമ്മീഷണറെയും രണ്ട് കമ്മീഷണര്‍മാരെയും നിയമിക്കുന്നതില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന വൈകെ സിന്‍ഹ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറാകും. ഉദയ് മഹുര്‍ക്കര്‍, സരോജ് പുന്‍ഹാനി എന്നിവരെയാണ് കമ്മീഷണര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സമിതിയില്‍ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം തീരുമാനിച്ചത്. എന്നാല്‍ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നിയമനങ്ങളില്‍ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു.