INDIANEWS

വിവരാവകാശ നിയമപ്രകാരം സാമ്പത്തികവിവരങ്ങൾ നൽകണമെന്ന് നിർദ്ദേശം: ആർബിഐ ഉത്തരവിനെതിരെ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകൾ സുപ്രീം കോടതിയിൽ

ന്യുഡൽഹി: വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങൾ നൽകണമെന്ന റിസർവ് ബാങ്ക് നിർദ്ദേശത്തിനെതിരെ എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. എതിരാളികൾ ട്രേഡ് സീക്രട്ട് മനസിലാക്കാൻ ആർടിഐ ആക്ടിനെ ദുരുപയോഗം ചെയ്യുമെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകേണ്ടി വരുന്നത് തങ്ങളുടെ ബാങ്കിങ് ബിസിനസിൽ തിരിച്ചടിയാകുമെന്നും ഹർജിക്കാർ വാദിച്ചു.

ജസ്റ്റിസുമാരായ എൽഎൻ റാവുവും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി കേട്ടത്. എസ്ബിഐയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഭാഗമായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും ഹാജരായി. പരിശോധന വിവരങ്ങളും റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകളും വാർഷിക സാമ്പത്തിക പരിശോധനാ വിവരങ്ങളും പുറത്തുവിടുന്നത് മത്സരാധിഷ്ടിത ബാങ്കിങ് രംഗത്ത് എതിരാളികൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ബാങ്കുകൾ സുപ്രീം കോടതിയിൽ വാദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close