KERALANEWSTop News

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും നിർദ്ദേശം

കൊച്ചി: വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് തല്‍ക്കാലം വിട. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശിയായ അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുവാനുള്ള ഉത്തരവ് തുടങ്ങിയവയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.

കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഉത്തരവ്. പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് നടപടി വന്നത്. തികച്ചും ലക്ഷദ്വീപിനെ ബിജെപിയുടെ ഭാ​ഗമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഫുല്‍ പട്ടേലിന്റെ നിക്കങ്ങൾക്കാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close