KERALANEWSTop News

വിവാദങ്ങൾക്കിടയിൽ ലക്ഷദ്വീപിൽ പറന്നിറങ്ങി പ്രഫുൽ പട്ടേൽ; 7 ദിവസത്തെ സന്ദർശനത്തിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷാസന്നാഹങ്ങൾ

കവരത്തി: കേന്ദ്രസർക്കാരിന്റെയും അഡ്മിനിസ്ട്രേറ്ററുടെയും ‘ഭരണപരിഷ്കാരങ്ങൾക്ക്’ എതിരെ ലക്ഷദ്വീപിൽ പ്രതിഷേധം പുകയുമ്പോൾ ഏഴുദിവസത്തെ സന്ദർശനത്തിനായി ദ്വീപിലെത്തി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളം ഒഴിവാക്കിയായിരുന്നു ദ്വീപിലെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അഗത്തിയിൽ ഒരുക്കിയിരുന്നത്.

ഉച്ചയ്ക്ക് 2.30 ഓടെ അഗത്തിയിലെത്തിയ അഡ്മിനിസ്ട്രേറ്റർ മറ്റൊരു ഹെലികോപ്റ്ററിൽ കവരത്തിയിലേക്ക് പോയി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അഗത്തിയിൽ ഒരുക്കിയിരുന്നത്. അഡ്മിനിസ്ട്രേറ്റര്‍ എത്തുന്നതിനെതിരെ ലക്ഷദ്വീപിൽ രാവിലെ മുതല്‍ തുടങ്ങിയ കരിദിന പ്രതിഷേധം തുടരുകയാണ്. വീടിനുമുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയും കറുത്ത വസ്ത്രമണിഞ്ഞുമാണ് പ്രതിഷേധം. കരിദിനത്തിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വീടുകളിലെ കരിങ്കൊടി മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്ന് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. ദ്വീപില്‍ സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേല്‍, റംസാന്‍ കാരണമാണ് ലക്ഷദ്വീപില്‍ കൊവിഡ് വര്‍ധിച്ചതെന്നും പറഞ്ഞു. ഭരണപരിഷ്‌കാര നടപടികള്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.അതേസമയം പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close