KERALANEWSTop News

വിവാദ വാര്‍ത്തകളള്‍ക്ക് പ്രതികരണവുമായി പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക് ലൈവില്‍

നിലമ്പൂര്‍: ഘാനയില്‍ ജയിലിലാണെന്ന വിവാദ വാര്‍ത്തകളള്‍ക്ക് പ്രതികരണവുമായി പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക് ലൈവില്‍. ബിസിനസ്സ് ആവശ്യത്തിനു ആഫ്രിക്കയിലാണുള്ളതെന്നും പാര്‍ട്ടിയെ അറിയിച്ചാണ് താന്‍ പോയതെന്നും പി.വി അന്‍വര്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് ബാധിച്ചെന്നും അതുമൂലമാണ് നാട്ടിലെത്താന്‍ സാധിക്കാതിരുന്നെന്നും, ഘാനയില്‍ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക് ലൈവ് വീഡിയോയിലുടെ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ സിയെറലിയോണിലാണ് താനുള്ളതെന്നും ബിസിനസിനായാണ് ആഫ്രിക്കയിലെത്തിയത്. നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെയാണ് ആഫ്രിക്കയില്‍ ബിസിനസ് ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികളും ഒപ്പമുണ്ട്. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ഇതിനടയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡും ബാധിച്ചു. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തും. അന്‍വര്‍ പറഞ്ഞു. ഘാനയുടെ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ നിലമ്പൂര്‍ എം.എല്‍.എയെ വിട്ടുതരണമെന്ന കമന്റുകള്‍ സജീവമായിരുന്നു. അന്‍വറിനെ കാണാന്‍ ഇല്ലെന്നു കാണിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടാഴ്ച മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നും പി.വി അന്‍വര്‍ മറുപടി നല്‍കിയിരുന്നു.പി.വി അന്‍വറിന്റെ അസാന്നിധ്യം പ്രചാരണായുധമാക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നിലമ്പൂരിലെ യുഡിഎഫ് കേരളയാത്രയുടെ സ്വീകരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്‍വറിന്റെ അസാന്നിധ്യത്തെ പരാമര്‍ശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close