INDIANEWS

വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയ വധു വരന്റെ കരണത്തടിച്ച് ഇറങ്ങിപ്പോയി; വരന്റെ വീട്ടുകാരുടെ അഭിപ്രായപ്രകടനത്തിനിടെ യുവതിയുടെ രോഷപ്രകടനം

ലക്നൗ: വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയ വധു വരന്റെ കരണത്തടിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിവാഹം കഴിഞ്ഞെത്തിയ യുവതിയെ കുറിച്ചുള്ള ഭർതൃവീട്ടുകാരുടെ അഭിപ്രായപ്രകടനങ്ങൾക്കിടെയാണ് യുവതി രോഷാകുലയായി വരന്റെ മുഖത്തടിച്ച് വിവാഹവസ്ത്രവും ഊരിവച്ച് ഇറങ്ങിപ്പോയത്. ഉത്തർപ്രദേശിലെ ജാൻപൂർ ജില്ലയിലാണ് വിവാഹ ചടങ്ങിന് ശേഷം നാടകീയ സംഭവങ്ങൾ നടന്നത് സീ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

വരന് മറ്റൊരു സ്ത്രീയുമായി പ്രണയമാണെന്ന് മനസിലാക്കിയതാണ് യുവതി പ്രതികരിക്കാൻ കാരണമായത് എന്നാണ് നിഗമനം. എന്നാൽ വരന്റെ വീട്ടുകാർ വിവാഹത്തിനായി വധുവിന്റെ വീട്ടിൽ എത്തുന്നതുവരെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. വിവാഹം നടക്കുകയും വധുവുമായി വരൻ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. വരനെ കരണത്തടിച്ച ശേഷം വിവാഹ വസ്ത്രങ്ങളും മറ്റ് അഴിച്ച് വച്ച് വധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

സംഭവം എന്തായാലും കാട്ടുതീ പോലെ നാട്ടിൽ അറിഞ്ഞു കൈവിട്ടു പോയി. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് രംഗത്തെത്തിയെങ്കിലും പരാജയപെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close