INDIANEWS

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സീരിയല്‍ നടിയെ കുത്തിപരിക്കേല്‍പ്പിച്ചു


മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സീരിയല്‍ നടിയെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രക്ക് നേരെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വയറിനും കൈകള്‍ക്കും കുത്തേറ്റ അവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാല്‍വിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പൊലീസ് അറിയിച്ചു. ആഡംബരകാറിലെത്തിയ യോഗേശ്വര്‍കുമാര്‍ മഹിപാല്‍ സിങ്ങാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. യോശ്വേര്‍ കുമാര്‍ സിങ്ങിനെ ഒരു വര്‍ഷമായി അറിയാമെന്നും സുഹൃത്തുകളായിരുന്നുവെന്നും നടി പൊലീസിന് മൊഴി നല്‍കി. ഈയടുത്ത് യോഗേശ്വര്‍ വിവാഹഭ്യര്‍ഥന നടത്തിയെന്നും തുടര്‍ന്ന് ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചുവെന്നും നടി വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ ഔഡി കാറിലെത്തിയ യോഗേശ്വര്‍ തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close