INDIANEWS

വിവാഹാഭ്യാര്‍ത്ഥന യുവതിയെ കിണറ്റില്‍ തള്ളിയിട്ടു മൂന്ന് ദിവസം കിണറ്റില്‍ കിടന്ന യുവതി ആത്ഭുതകരമായി രക്ഷപ്പെട്ടു

ബംഗളൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കിണറ്റില്‍ തള്ളിയിട്ടു. മൂന്ന് ദിവസം കിണറ്റില്‍ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടല്‍. കര്‍ണാടക കൊളര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റില്‍ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുമ്ബ് പരിചയപ്പെട്ട ആദര്‍ശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. ഇയാള്‍ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു.- ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദര്‍ശ് എത്തിച്ചത്. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഇവിടെ വച്ച് അയാള്‍ യുവതിയോട് വിവാഹ അഭ്യര്‍ഥന നടത്തി. എന്നാല്‍ ഇത് അവര്‍ നിരസിച്ച ദേഷ്യത്തില്‍ കൊലപ്പെടുത്തുന്നതിനായി കിണറ്റില്‍ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു ഇത്. ഇതിനു ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞു. ‘തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് ആദര്‍ശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റില്‍ തള്ളിയതെന്നുമാണ് രക്ഷപ്പെട്ടെത്തിയ ശേഷം പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close