INDIANEWSTrending

വിവാഹ തലേന്നും അവധി കിട്ടിയില്ല; പൊലീസുകാരിയുടെ ഹൽദി ആഘോഷം സ്റ്റേഷനിൽ; വൈറലായ വീഡിയോ കാണാം

ജയ്പൂർ: കോവിഡ് വന്നതിന് ശേഷം മൂന്ന് തരം സാഹചര്യമാണ് സംജാതമായത്. ഒന്ന് തൊഴിൽ നഷ്ടപ്പെട്ടവർ. രണ്ട് വീട്ടിലിരുന്നും ജോലി ചെയ്യാൻ സാധിക്കുന്ന സാഹചര്യം. മറ്റൊന്ന് ഇടവേളയും അവധിയും പോലുമില്ലാതെ സേവനം ചെയ്യേണ്ടി വരുന്നവർ. ആരോ​ഗ്യ മേഖലയിലും ക്രമസമാധാന രം​ഗത്തും പ്രവർത്തിക്കുന്നവർക്കാണ് പ്രധാനമായും വീട്ടിൽ പോലും പോകാൻ കഴിയാതെ ജോലി ചെയ്യേണ്ടി വരുന്നത്. ഇപ്പോഴിതാ, സ്വന്തം വിവാഹത്തിന്റെ ഭാ​ഗമായുള്ള ഹൽദി ആഘോഷം പോലും പൊലീസ് സ്റ്റേഷനിൽ നടത്തിയിരിക്കുകയാണ് വനിത പൊലീസ് കോൺസ്റ്റബിൾ.

രാജസ്ഥാനിലെ ദും​ഗാർപൂർ കോട്വാലി പോലീസ് സ്റ്റേഷനിലെ ആശയാണ് വ്യത്യസ്തമായി തന്റെ ഹൽദി ആഘോഷിച്ചത്. ഹൽദി ആഘോഷത്തിനായി ആശയ്ക്ക് ​ഗ്രാമത്തിൽ പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റേഷനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ് ദിലീപ് ദാൻ പറയുന്നു. ആശയും സഹപ്രവർത്തകരും ചേർന്ന് ഹൽദി ചടങ്ങ് ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്.

സഹപ്രവർത്തകരായ പൊലീസുകാർ യുവതിയുടെ ശരീരത്തിൽ മഞ്ഞൾ പുരട്ടുകയും പരമ്പരാ​ഗത ​ഗാനം ആലപിക്കുകയുമായിരുന്നു. ഒരു കസേരയിലിരുത്തി ആശയെ എടുത്തുയർത്തി നൃത്തം ചെയ്യുന്ന സഹപ്രവർത്തകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ വിവാഹം യഥാർത്ഥത്തിൽ കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയെ തുടർന്ന് വിവാഹം മാറ്റിവെക്കുകയായിരുന്നു. ഒരു വർഷത്തേക്ക് മാറ്റിവെച്ച വിവാഹത്തിന്റെ സമയം അടുത്തപ്പോഴേക്കും കോവിഡിന്റെ രണ്ടാമത്തെ തരംഗം ആഘോഷങ്ങളെ വീണ്ടും തകർത്തു. കോൺസ്റ്റബിൾ ഈ മാസം അവസാനം വിവാഹം കഴിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close