
ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ ഇന്ത്യന്‍ വിഭാഗമായ വിവോ ഇന്ത്യ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്സര്ഷിപ്പില് നിന്നും പിന്മാറാന് ഒരുങ്ങുന്നതായി ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു. ഇതുകൊണ്ട് ഐപില്ലില് 440 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
, ഇത് ഓരോ ടീമുകളുടെയും സാമ്പത്തികസ്ഥിതിയെ കാര്യമായിത്തന്നെ ബാധിക്കും. ഐപിഎല്ലുമായുള്ള അഞ്ച് വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറിനായി വിവോ ഇന്ത്യ 2017 ല്‍ 2200 കോടി രൂപയാണ് നല്‍കിയിരുന്നത്. ബിസിസിഐയോ വിവോ ഇന്ത്യയോ കരാര്‍ ലംഘിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും നിലവിലെ അന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍ ഇത് ചെയ്യാതിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയിലാണ്. കമ്പനിയുമായുള്ള കരാര്‍ തീരാന്‍ ഇനിയും കാലാവധി ബാക്കി നില്‍ക്കുകയായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ ഇത് നീട്ടുന്നതിനെപ്പറ്റിയും ആലേചനയുണ്ട്. വിവോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്, പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ പറഞ്ഞു