INDIANEWSTop News

വിശുദ്ധ ഖുറാനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി; വാദിക്ക് പിഴയും ചുമത്തി

ദില്ലി: വിശുദ്ധ ഖുര്‍ആനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മറ്റ് വിശ്വാസികൾക്കെതിരെ അക്രമവാസനയുണ്ടാക്കുന്ന പ്രഭാഷണങ്ങൾ അടങ്ങിയ 26 ഭാഗങ്ങൾ വിശുദ്ധ ഖുറാനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോര്‍ഡ് മുൻ ചെയര്‍മാൻ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരമൊരു ഹര്‍ജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ പിഴ അയക്കാനും കോടതി ഉത്തരവിട്ടു. ഗൗരവത്തോടുകൂടിയല്ല, പ്രശസ്തി താല്പര്യം മാത്രമാണ് ഇത്തരം ഹര്‍ജികൾക്ക് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close