Trendingviral

വിശ്രമ വേളയില്‍ ചുവടുകള്‍ വെച്ചു,ഒരൊറ്റ രാത്രി കൊണ്ട് വൈറലായി മാറി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

മതിയായ വിശ്രമം പോലും ലഭിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തിലധികമായി കഠിനമായി ജോലി ചെയ്യുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ശരിക്കൊന്നു വിശ്രമിക്കാന്‍ പലര്‍ക്കും അവസരം കിട്ടിയിട്ടില്ല.ഈ സന്ദര്‍ഭത്തിലാണ് കിട്ടിയ വിശ്രമ വേളയെ ആനന്ദകരമാക്കിയ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.

https://www.instagram.com/reel/CMxAI3Ogbd5/?utm_source=ig_embed

റാ റാ റാസ്പുടിന്‍, ലവര്‍ ഓഫ് ദി റഷ്യന്‍ ക്വീന്‍ എന്ന തകര്‍പ്പന്‍ ഗാനത്തിന് ചുവടു വച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ജാനകിയും നവീനും. ഒരൊറ്റ രാത്രി കൊണ്ട് വൈറലായി മാറിയതിന്റെ ത്രില്ലിലാണ് ഇരുവരും. പാട്ടിന്റെ താളത്തിനൊത്ത് അനായാസ മെയ്വഴക്കത്തോടെ ചുവടുകള്‍വെക്കുന്ന ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close