KERALANEWS

വിസ്മയക്ക് നീതി കിട്ടാനുള്ള ദൂരം വിദൂരമല്ല; കിരണ്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി

കൊല്ലം : നിങ്ങള്‍ക്ക് ഞാന്‍ ആണോ വലുത്,അതോ സ്ത്രീധനമോ…മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിസ്മയ എന്ന പെണ്‍കുട്ടി തന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയ കിരണിനോട് ചോദിച്ച വാക്കുകള്‍ ആണിത്.ജിവിക്കണമെങ്കില്‍ പണം വേണം എന്ന് ചിന്തിച്ചിരുന്നവന് വിവാഹം പോലും ഒരു കച്ചവടം മാത്രമായിരുന്നു.അതുകൊണ്ടുത്തന്നെ മെയ് 30ന് കിരണ്‍ വിസ്മയയുടെ കഴുത്തില്‍ അണിയിച്ചത് മരണമാല്യം ത്‌നനെയായിരുന്നു.വിസ്മയയുടെ കുടുംബവും അടുത്ത ബന്ധുക്കളും അടക്കം കിരണ്‍ ആണ് വിസ്മയയെ കൊലപ്പെടുത്തിയത് എന്ന് ഉറച്ച് വിശ്വസിക്കുമ്പോള്‍ ഇനി വേണ്ടത് നേരിയ തെളിവുകള്‍ മാത്രം.ഇന്ന് പരിഗണിച്ച കിരണ്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയതോടെ വിസ്മയയ്ക്ക് നീതി കിട്ടാനുള്ള ദൂരം വിദൂരമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍

ഇതോടെ കിരണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. അഡ്വ. ബി.എ. ആളൂരാണ് കിരണിനു വേണ്ടി ഹാജരായത്.വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചത്. നിലവില്‍ കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്കു വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടില്‍ കിരണുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കിരണിനെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.

കുട്ടിയെ കിട്ടിയിട്ടുണ്ട്; ആൾ ഇപ്പോൾ സിഐടിയു ഓഫിസിലുണ്ട്; മുകേഷിന് ഇനി ആശ്വസിക്കാം

താൻ നേരിടുന്ന നിരന്തര പീഡനങ്ങളെ കുറിച്ച് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പറഞ്ഞിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.അതേസമയം വിസ്മയ മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുന്നുണ്ട്.ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.

കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻമാർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close