KERALANEWSTop News

വിസ്മയ കേസ്: ആളൂരിറങ്ങിയിട്ടും ആളിറങ്ങിയില്ല; കിരൺ കുമാറിന് ജാമ്യം നിഷേധിച്ച് കോടതി

സ്ത്രീധനപീഡനത്തെ തുടർന്ന് ശൂരനാട് വിസ്മയ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം നിഷേധിച്ച് കോടതി. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്ക് വേണ്ടി ഹാജരായത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ ആണ് ഹാജരായത്.

കേസിലെ പ്രതിയായ കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കിരണിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കിരൺ കുമാറിനെ വിട്ടു നൽകിയിരുന്നു. കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി കോവിഡ് മാറി സുഖമായതിനു ശേഷമായിരിക്കും തെളിവെടുപ്പ്.

അതിനിടെ പോരു വഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവൻ സ്വർണം അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അതേസമയം, വിസ്മയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ പെട്ടെന്നു തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിസ്മയ പഠിച്ച കോളേജിലും അന്വേഷണസംഘം എത്തിയിരുന്നു. പന്തളത്തെ ആയുർവേദ മെഡിക്കൽ കോളേജിൽ എത്തിയ അന്വേഷണ സംഘം തെളിവെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close