INDIANEWSTop News

വി.കെ ശശികല ജയിലില്‍ നിന്ന് മോചിതയായി

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ അടുത്ത സഹായിയുമായിരുന്ന വി.കെ ശശികല അഴിമതിക്കേസില്‍ നാല് വര്‍ഷത്തിനുശേഷം ബെംഗളൂരു ജയിലില്‍ നിന്ന് മോചിതയായി. കോവിഡിന് ചികിത്സയില്‍ കഴിയുന്നതിനാല്‍ ശശികല നഗരത്തിലെ ഒരു ആശുപത്രിയില്‍ തുടരും. ജയിലിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ഔപചാരികതകള്‍ പൂര്‍ത്തിയാക്കിയ ശേഷം 63 വയസുകാരിയായ വി.കെ ശശികലയെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഔദ്യോഗികമായി മോചിപ്പിച്ചു.നാലോ അഞ്ചോ ദിവസം കൂടി അവര്‍ വിക്ടോറിയ ആശുപത്രിയില്‍ തുടരുമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close