INDIANEWS

വി. മുരളീധരനെതിരായ പരാതി ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കും


ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് നിര്‍ദേശം.അബുദാബിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പിആര്‍ ഏജന്‍സിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി.ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി.അതേസമയം പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന് കാണിച്ച് നേരത്തെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി തള്ളിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close