KERALANEWSTrending

വീടിനുമുന്നില്‍ ശവപ്പെട്ടിക്കട; പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു

തിരുവനന്തപുരം: വീടിനുമുന്നില്‍ ശവപ്പെട്ടിക്കട നടത്തിയതിനെത്തുടര്‍ന്ന് അയല്‍വാസിയുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് മരിച്ചത്.ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. വീടിനു മുന്നില്‍ ശവപ്പെട്ടിക്കട നടത്തുന്നതില്‍ അയല്‍വാസിയായ സെബാസ്റ്റ്യന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സെബാസ്റ്റ്യന്‍ വര്‍ഗീസിന് നേരെ പെട്രോളില്‍ മുക്കിയ പന്തം കൊളുത്തി എറിയുകയും, പെട്രോള്‍ നിറച്ച കുപ്പികളെറിയുകയും ചെയ്‌തെന്നും നാട്ടുകാര്‍ പറയുന്നു. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്തതിനാല്‍ വര്‍ഗീസിന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ വര്‍ഗീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലായിരുന്ന വര്‍ഗീസിന്റെ നില ഇന്നലെ രാത്രിയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.പ്രതിയായ സെബാസ്റ്റ്യനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close