KERALANEWS

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ, കോവിഡ് രോഗികൾക്ക് ആറുമണിക്കുശേഷവും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഡിസംബര്‍ 8 വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 7 വൈകിട്ട് മൂന്ന് മുതല്‍ ഡിസംബര്‍ 8ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണര്‍ അറിയിച്ചത്.

ഇവർ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. സ്പെഷ്യല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റ്മാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

ഇവർ കൈയുറ ധരിച്ചിരിക്കണം, പ്രത്യേകം പേന കരുതണം. വീടുകളിൽ നിന്ന് പോളിംഗ് സ്റ്റേഷനിലേക്ക് വരുന്നതിനിടയില്‍ പുറത്തിറങ്ങാനും പാടില്ല. വോട്ടെടുപ്പ് സമയത്ത് പോളിങ് ഉദ്യോഗസ്ഥർ നിർബന്ധമായും ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കയ്യുറ എന്നിവ ഉപയോഗിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close