Breaking NewsKERALA

വീട്ടമ്മയുടെ അരുംകൊല; പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍; കൊലയ്ക്ക് രണ്ടു തവണ വീട്ടിലെത്തി, ലക്ഷ്യം മോഷണം

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. എറണാകുളത്തു നിന്ന് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ബിലാലിനെ കോട്ടയത്ത് എത്തിച്ച് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സാമ്പത്തിക സഹായം നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രകോപനം കൊലയ്ക്ക് പ്രേരിപ്പിച്ചു. മോഷണവും പ്രതി ലക്ഷ്യമിട്ടിരുന്നുവെന്നും അതിനാല്‍ ആസൂത്രണം ചെയ്തുള്ള കൊലപാതകമാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്.പി ജയദേവ് പറഞ്ഞു. തെളിവു നശിപ്പിക്കാന്‍ നടത്തിയ ശ്രമം കൊല മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും എസ്.പി പറഞ്ഞു.

കൊല്ലപ്പെട്ട പാറപ്പാടം ഷാനി മന്‍സലില്‍ ഷീബയുടെയും ഭര്‍ത്താവ് മുഹമ്മദ് സാലിയുടെയും വീടിനു സമീപം താമസിച്ചിരുന്നയാളാണ്. പല തവണ സാമ്പത്തികമായി ഇവര്‍ ഇയാളെ സഹായിച്ചിട്ടുണ്ട്. ഇവരുടെ ഹോട്ടലുകളില്‍ പാചക ജോലിയും ചെയ്തിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ പ്രതി പല സ്ഥലത്തും ചുറ്റിത്തിരിഞ്ഞ ശേഷം ഇവരുടെ വീട്ടിലെത്തി. കുടുംബം ഉണര്‍ന്നില്ലെന്ന് അറിഞ്ഞ് തിരിച്ചുപോയി. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ വീട്ടുകാര്‍ വാതില്‍ തുറന്നു. കുടിക്കാന്‍ വെള്ളവും നല്‍കി.

മറ്റാരുമായി അധികം ബന്ധം ഇല്ലാതിരുന്ന വീട്ടുകാര്‍ മുന്‍ പരിചയമുള്ള ആളായതിനാലാണ് വാതില്‍ തുറന്നുകൊടുത്തു. ഷീബ കുടിക്കാന്‍ നല്‍കി. വീടിനുള്ളിലേക്ക് പോയപ്പോള്‍ പണം ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ആക്രമിച്ചു. ഇതുകണ്ടുവന്ന ഷീബയെയും ആക്രമിച്ചു. തെളിവ് നശിപ്പിക്കാന്‍ ഗ്യാസ്‌കുറ്റി തുറന്നുവിട്ടു. പിന്നീട് ഷോക്ക് അടിപ്പിക്കാനും ശ്രമിച്ചു. ടീപോയിലുടെ ഫ്രെയിം വച്ചാണ് തലയ്ക്കടിച്ചത്. അത് ഒടിഞ്ഞതോടെ കാലുവച്ച് അടിച്ചു. മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചു. തുടര്‍ന്ന് ബഡ്റൂമില്‍ കയറി അലമാരയില്‍ നിന്ന് പണം എടുത്തു. ഷീബയുടെ ദേഹത്തുനിന്ന് ആഭരണം എടുത്തു. മൊബൈല്‍ ഫോണും കൈക്കലാക്കി. എളുപ്പം രക്ഷപ്പെടാന്‍ വാഗണ്‍ ആര്‍ കാറിന്റെ താക്കോല്‍ എടുത്ത് പുറത്തേക്ക് പോയി. രാവിലെ എട്ടരയ്ക്കും ഒമ്പതിനുംമധ്യേയാണ് ആക്രമണം നടന്നതെന്നും ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് ചെലവിട്ട ശേഷമാണ് പ്രതി പോയതെന്നും പോലീസ് വ്യക്തമാക്കി.

ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാട് മുന്‍പ് നടന്നിട്ടില്ല. എന്നാല്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത് താമസിച്ച വ്യക്തിയായിരുന്നു. പ്രതിക്ക് പല തവണ അഭയം നല്‍കിയ വീട്ടുകാരുമാണ് ആക്രമണത്തിന് ഇരയായത്. മോഷണത്തിനു വേണ്ടി മാത്രമാണ് ആക്രമണം. തെളിവു നശിപ്പിക്കാനും ശ്രമം നടന്നത് മുന്‍കൂട്ടി നിശ്ചയിച്ചു വന്നതാണെന്ന് വ്യക്തമാണെന്നും എസ്.പി പറഞ്ഞു. വീട്ടുകാര്‍ക്ക് ഹോട്ടലുകളും മറ്റ് കടകളുമുണ്ട്. പല ഹോട്ടലുകളിലും പാചക ജോലി ചെയ്തിരുന്നയാളാണ് പ്രതി. ഇലക്ട്രിക് വര്‍ക്കുകളും അറിയാം. ചെറിയ ചില കേസുകളില്‍ പ്രതിയാണ്.

ആറ് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടന്നത്. കാണാതെ പോയ മൊബൈല്‍ ഫോണ്‍, കാര്‍, സാമ്പത്തിക ഇടപാട് എന്നിവയെല്ലാം ഓരോ സംഘവും അന്വേഷിച്ചു. പ്രതി ഇവരുടെ വീട്ടിലേക്ക് എത്തുന്ന ദൃശ്യവും സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. അേന്വഷണത്തിനിടെ സാമ്യമുള്ള പലരേയും കണ്ടെത്തി. പല ടീം പല സ്ഥലത്ത് അന്വേഷണം നടത്തി. ഒടുവില്‍ പ്രതിയെ തിരിഞ്ഞറിഞ്ഞതോടെ എറണാകുളത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചു. പുലര്‍ച്ചെ ഒരു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തുകയാണ്. വൈകിട്ടോടെ കോട്ടയത്ത് എത്തിക്കുമെന്നും എസ്.പി അറിയിച്ചു. ആക്രമണത്തിനു ശേഷം കാറുമായി പോയ പ്രതി ചെങ്ങളത്തുള്ള പെട്രോള്‍ പമ്പില്‍ കയറി ഇന്ധനം നിറച്ചിരുന്നു. ഇവിടെ നിന്നുള്ള സിസിടിവിയിലും പ്രതിയുടെയും കാറിന്റെയും ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close