TECH

വീഡിയോ കോണ്‍ഫെറന്‍സിങ് ക്രമീകരിക്കാവുന്ന സംവിധാനം നീട്ടിക്കൊടുത്ത് ഗൂഗിള്‍

കാലിഫോര്‍ണിയ: ഈ മാസം 30 മുതല്‍ ചില നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍ ഏപ്രിലില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രധാനമാണ് സൗജന്യമായി മീറ്റില്‍ വീഡിയോ കോണ്‍ഫെറന്‍സിങ് നടത്താവുന്ന ദൈര്‍ഖ്യം 60 മിനുട്ട് ആയി നിജപ്പെടുത്തുന്നു എന്നത്.
അതെ സമയം ഇത്തരം നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നില്ല എന്ന് വ്യക്തമാക്കി ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ് ചെയ്തു. ജിമെയില്‍ ഉപഭോക്ക്താക്കള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് സൗജന്യമായി വീഡിയോ കോണ്‍ഫെറന്‍സിങ് ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിള്‍ നീട്ടികൊടുത്തത്.
”വരും മാസങ്ങള്‍ ഉത്സവസീസണ്‍ ആയതുകൊണ്ടും കൊറോണ കാരണം അധികം യാത്ര പാടില്ല എന്നുള്ളതുകൊണ്ടും ധാരാളം പേര്‍ ഗൂഗിള്‍ മീറ്റിന്റെ ആശ്രയം തേടും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കുടുംബ മീറ്റിംഗുകള്‍, പിടിഎ മീറ്റിംഗുകള്‍, വിവാഹങ്ങള്‍ തുടങ്ങിയ പലതിനും ഇന്ന് ധാരാളം പേര്‍
ഗൂഗിള്‍ മീറ്റ് ഉപയോഗപ്പെടുത്തുന്നു എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ മീറ്റില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് തുടര്‍ന്നും സൗജന്യമായി സേവനം നല്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നു. സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ജിമെയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് മാര്‍ച്ച് 31, 2021 വരെ സൗജന്യമായി മീറ്റ് ഉപയോഗിക്കാം,’ ഗൂഗിള്‍ മീറ്റ് പ്രൊഡക്റ്റ് മാനേജര്‍ സമീര്‍ പ്രധാന്‍ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close