Breaking NewsINDIANEWSTop News

വീഡിയോ കോളിലൂടെ സെക്സ് ചാറ്റ്; എല്ലാം കഴിഞ്ഞതിന് പിന്നാലെ യുവതിയെ ഫോണിൽ കിട്ടാതായി; ഹണി ട്രാപ്പിന്റെ പുതിയ വെർഷൻ ഇങ്ങനെ

മുംബൈ: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. മുംബൈ ലോവർ പരേൽ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമാണ് പിടിയിലായത്. താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹിതനായ ഇയാൾ സെക്സ് ചാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയാണ് സംഘം പണം ആവശ്യപ്പെട്ടത്.

ശാരീരിക ബന്ധത്തിന് യുവതി അനുവാദം നൽകിയത് വിവാഹം നടക്കില്ലെന്നറിഞ്ഞിട്ടും

വിവാഹിതനായ യുവാവ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. യുവാവിന് കുറച്ചുനാൾ മുമ്പാണ് ഒരു യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് ഫേസ്ബുക്കിൽ ലഭിക്കുന്നത്. അത് സ്വീകരിച്ചതോടെ, ഇരുവരും തമ്മിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. വാട്സാപ്പ് വഴിയും ചാറ്റിങ് തുടർന്നു. ഇടയ്ക്ക് വോയ്സ് കോൾ വഴിയും ബന്ധം തുടർന്നു.

അങ്ങനെയിരിക്കെയാണ് വീഡിയോ കോൾ വഴി സെക്സ് ചെയ്യാമെന്നുള്ള നിർദേശം യുവതി മുന്നോട്ടുവെച്ചത്. യുവാവ് തയ്യാറാവുകയും ചെയ്തു. വിവസ്ത്രനായി വീഡിയോ കോൾ സ്വീകരിക്കുകയും ചെയ്തു. ഇതിനു ശേഷം യുവതിയെ വിളിച്ചാൽ കിട്ടാതെയായി. വൈകാതെ മറ്റൊരു നമ്പരിൽനിന്ന് നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നും, അത് പരസ്യപ്പെടുത്തുമെന്നുള്ള ഭീഷണി സന്ദേശം ലഭിച്ചു. 25000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

താരത്തിന്റെ കുഞ്ഞിന്റെ പിതാവാകാൻ ആരാധകർക്ക് അവസരം 

ഇതേത്തുടർന്നാണ് യുവാവ് മുംബൈയിലെ എൻ എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ സൈകാം ഖാൻ എന്ന 32കാരനാണ് ഹണി ട്രാപ്പിന് പിന്നിലെന്ന് കണ്ടെത്തി. മൊബൈൽ ഫോണിൽ പോൺ വീഡിയോ പ്ലേ ചെയ്തശേഷം സ്ത്രീ ശബ്ദത്തിൽ ഇരയായ യുവാവിനോട് സംസാരിക്കുകയായിരുന്നു. അതിനുശേഷം പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവ് 25000 രൂപ ഗൂഗിൾ പേ വഴി കൈമാറുകയും ചെയ്തു.

ഗൂഗിൾ പേ അക്കൌണ്ട് വിവരങ്ങളും വാട്സാപ്പ് നമ്പരും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു. സുനിൽ രജ്പുത് എന്നയാളുടേതായിരുന്നു ഗൂഗിൾ പേ നമ്പർ. ഇയാൾ അക്കൌണ്ടിൽനിന്ന് 5000 രൂപ കൈമാറ്റം ചെയ്തതോടെയാണ് പ്രതികളിലേക്ക് എളുപ്പമെത്താൻ പൊലീസിന് സാധിച്ചത്. ഹമ്മദ് അലി എന്നയാളാണ് സംഘത്തിലെ മൂന്നാമൻ. പ്രതികളുടെ ഫോണിൽനിന്ന് 200ൽ ഏറെ പേരുടെ നഗ്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നു.

കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നത് വെറും 20 ശതമാനം ബൂത്തുകളിൽ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close