
ബീജിംഗ്: കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയില്‍ കോവിഡിനേക്കാള്‍ പ്രഹര ശേഷിയുള്ള പുതിയ രോഗം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. എലികളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന ബ്യൂബോണിക് എന്ന പ്ലേഗാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മാര്‍മോട്ട് പോലുള്ള എലികളില്‍ വസിക്കുന്ന ഈച്ചകളില്‍ നിന്നും മനുഷ്യരിലേക്കു പടരുന്ന ബാക്ടീരിയ രോഗമാണ് ബ്യൂബോണിക് പ്ലേഗ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു മുതിര്‍ന്ന വ്യക്തിയുടെ മരണത്തിനു ഇതു കാരണമാകും. ജൂലൈ ഒന്നിന് പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ രണ്ട് ബ്യൂബോണിക് പ്ലേഗ് കേസുകള്‍
സ്ഥിരീകരിച്ചതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപത്തിയേഴും പതിനെഴും വയസ്സുള്ള സഹോദരങ്ങള്‍ക്കാണ് ഇതു സ്ഥിരീകരിച്ചത്.
അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ പ്രാദേശിക ആശുപത്രികളില്‍ ക്വാറന്റൈന് ആക്കിയിരിക്കുകയാണ്.
മംഗോളിയന്‍ നഗരത്തില്‍ പ്ലേഗ് പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മാര്‍മോട്ട് എലി മാംസം കഴിക്കരുതെന്ന കര്‍ശന നിര്‍ദേശവും ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്കി. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ മംഗോളിയന്‍ പ്രവിശ്യയായ ബയാന്‍-ഉല്‍ഗിയില്‍ അസംസ്കൃത മാര്‍മോട്ട് മാംസം കഴിച്ച ദമ്പതികള്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് മരിച്ചിരുന്നു.
വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍
വ്യാപിക്കുന്നതിനും ആഗോള വ്യാപനത്തിനും തന്നെ കാരണമാകുന്ന രോഗമാണ് ഇതെന്നു ഗവേഷകര്‍
ആശങ്കപ്പെടുന്നുണ്ട്. ഇതിനു മുമ്പു പന്നികളിലെ ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന
മറ്റൊരു രോഗം ചൈനയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘പന്നികളില്‍
നിലവിലുള്ള എച്ച് 1 എന്‍ 1 വൈറസുകള്‍ നിയന്ത്രിക്കുന്നതിനായി പന്നി വ്യവസായത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ അടിയന്തിരമായി നിരീക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ചൈനീസ് ഗവേഷകര്‍ മുന്നറിയിപ്പ്
നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വുഹാനില്‍ ആദ്യമായി കോവിഡ്
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം അടുത്തിടെ കോവിഡ് നിയന്ത്രണ വിധേയമായതായി
അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം ഘട്ട ആക്രമണവുമായി ചൈനയില്‍
പിടിമുറുക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പുതുതായി രോഗം
സ്ഥിരീകരിക്കുന്നതില്‍ 47 ശതമാനം സിന്‍ഫാദി മൊത്ത ഭക്ഷ്യ വിപണിയിലെ
തൊഴിലാളികളാണെന്ന് അധികൃതര്‍ അറിയിച്ചു