Breaking NewsCovid UpdatesKERALA

വീണ്ടും ആശങ്ക; സംസഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക. ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട്, വയനാട് മുന്ന് പേര്‍ക്ക് വീതവും കണ്ണൂരില്‍ രണ്ട് മപര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലയില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരും ചെന്നൈയില്‍ നിന്ന് രണ്ട് പേരും മുംബൈയില്‍ നിന്ന് നാല് പേരും ബംഗളുരുവില്‍ നിന്ന് വന്ന ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 36910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്, 36,362 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 176 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മാസ്‌കും സാനിറ്റൈസറും ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയനാട്ടില്‍ ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന തോത് വര്‍ദ്ധിക്കുന്നത് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണ്. ഇതിനെ മറികടക്കാമെന്ന ആത്മവിശ്വാസമാണ് നമുക്കുള്ളത്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close