KERALATrending

സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 63 വയസ്സുകാരനായ മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

ഇതിനിടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രം. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 15.8 ലക്ഷം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി 50000 കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 750ഓളം മരണമാണ് ഇന്ന് മാത്രം വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശങ്ക തുടരുന്നു. മഹാരാഷ്ട്രയില്‍ 9200 ലേറെ ആളുകള്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ പ്രതിദിന രോഗബാധ പതിനായിരം കടന്നു. പ്രതിദിന രോഗബാധ പതിനായിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. തമിഴ്‌നാട്ടില്‍
ആറായിരത്തിനും കര്‍ണ്ണാടകത്തില്‍ അയ്യായിരത്തിനും മുകളില്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂവായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. രാജസ്ഥാന്‍, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളില്‍ ആയിരത്തിലേറെ പുതിയ രോഗികളെയാണ് ഓരോ ദിവസവും കണ്ടെത്തുന്നത്.

Tags
Show More

Related Articles

Back to top button
Close