KERALANEWSTop News

വീരജവാന് അന്ത്യാഞ്ജലി; സുബേദാർ ശ്രീജിത്തിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി; കണ്ണീരോടെ സാക്ഷ്യം വഹിച്ച് നാട്

കോഴിക്കോട്: കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച സുബേദാർ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. സൈനിക ബഹുമതികളോടെ, രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ നടന്നത്. മകൻ അതുൽ പിതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി.

ശ്രീജിത്തിൻ്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട സ്ഥലമായതിനാൽ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു.

ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സുബേദാർ എം ശ്രീജിത്ത് വീരമൃത്യുവരിച്ചത്. ജസ്വന്ത് റെഡ്ഡി എന്നൊരു സൈനികനും മരിച്ചിരുന്നു.ഇന്നലെ രാത്രി സുലൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച മൃതദേഹം കോയമ്പത്തൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close