KERALANEWS

വൃശ്ചികപ്പുലരിയില്‍ അതിഥിയായി നാഗ ശലഭം

കോന്നി : ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അറ്റ്‌ലസ് മോത് അഥവാ നാഗ ശലഭം തേക്കുതോട് ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിരുന്നെത്തിയത് ജനങ്ങള്‍ക്ക് കൗതുകമായി. വൃശ്ചികമാസം ഒന്നാം തീയതി പൂജകള്‍ക്കായി ക്ഷേത്ര നട തുറന്നപ്പോഴാണ് നിശാ ശലഭം ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്.ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളില്‍ ഒന്നാണ് നാഗ ശലഭം.
ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ കയറിപ്പറ്റിയ നിശാശലഭം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ആകാംഷയും കൗതുകമുണര്‍ത്തി. ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ ഭൂരിഭാഗവും ശലഭത്തിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിന് ശേഷമാണ് തിരികെ മടങ്ങിയത്.

സാധാരണ ശലഭങ്ങളെപോലെ ജീവിത ചക്രമുള്ള ഇവ നിത്യ ഹരിത വൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. നിബിഡ വന പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇരു ചിറകുകളും വിടര്‍ത്തുമ്പോള്‍ 240 മില്ലി മീറ്റര്‍ നീളമുണ്ട്. ചുമപ്പ് കലര്‍ന്ന തവിട്ടു നിറമാണ് ഇതിനുള്ളത്. ചിറകുകളുടെ അഗ്രം പാമ്പിന്റെ തലയുടെ ആകൃതി ആയതിനാല്‍ സ്‌നേക്ക് ഹെഡ് എന്നും ഇതിനെ വിളിക്കാറുണ്ട്. ചിറകുകളില്‍ വെളുത്ത നിറത്തില്‍ ത്രികോണ അടയാളങ്ങളും ഉണ്ട്. സാധാരണ ഗതിയില്‍ പത്തുമുതല്‍ പന്ത്രണ്ട് ഇഞ്ചുവരെയാണ് വിടര്‍ത്തിയ ചിറകുകളുടെ നീളം. പട്ടുനൂലിന് വേണ്ടി ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ അറ്റ്‌ലസ് ശലഭങ്ങളെ വളര്‍ത്താറുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close