INDIANEWSTrending

വെങ്കായം, കല്ലുപ്പ്, തൈര്…വൈറലയി വില്ലേജ് കുക്കിങ് പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള രാഹുല്‍ഗാന്ധിയുടെ കുക്കിംങ്, വീഡിയോ

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സംഘത്തിന് ഒപ്പം കൂണ്‍ ബിരിയാണി ആസ്വദിക്കുകയും ചില ചേരുവകള്‍ ഉണ്ടാക്കുകയും ചെയ്തു രാഹുല്‍. ശനിയാഴ്ച രാവിലെ ഒമ്പതു മണി വരെ 22 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിട്ടുണ്ട്.എത്തിയ ശേഷം ഉള്ളിയും തൈരും ഉപ്പും കൂട്ടി ബിരിയാണിക്ക് ഒപ്പം കഴിക്കാനുള്ള സൈഡ് ഡിഷ് ഉണ്ടാക്കിയത് രാഹുലാണ്.

നീല ടി ഷര്‍ട്ടും പാന്റും ധരിച്ചാണ് രാഹുല്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. അപ്പോഴേക്കും ഇവര്‍ കൂണ്‍ ബിരിയാണി തയ്യാറാക്കിയിരുന്നു.നിലത്തു വിരിച്ച പായയില്‍ ഇരുന്ന് ഗ്രാമീണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടെ കുശലം പറച്ചിലും. ലോകത്തെല്ലായിടത്തും പോയി ഭക്ഷണം വയ്ക്കുകയാണ് ലക്ഷ്യമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. യുഎസില്‍ സാം പിട്രോഡയോട് പറഞ്ഞ് അതിനൊരു വഴിയുണ്ടാക്കാം എന്ന് രാഹുല്‍ സംഘത്തിന് വാഗ്ദാനം നല്‍കുകയും ചെയ്തു.7.15 ദശലക്ഷം സബ്സ്‌ക്രൈബേഴ്സ് ഉള്ള ഫുഡ് യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close