Breaking NewsKERALANEWS

വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കൊടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലണ് കോടിയേരി സിബിഐ അന്വേഷണത്തെ തള്ളിക്കളയുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളേയും ഗൂഡാലോചനയേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് കഴിയുമെന്ന് കൊടിയേരി പറഞ്ഞു. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പോലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ബിജെപി- യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ടെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close