KERALANEWSTop News

വെടി നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുണ്ടെന്ന് ജലീലിന് ബോധ്യമായികാണും; മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടെന്നും പി കെ ഫിറോസ്; കെ ടി ജലീൽ മാപ്പ് പറയണമെന്നും യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി

മലപ്പുറം: സത്യം വിജയിച്ചെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്തയുടെ വിധി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പി കെ ഫിറോസിന്റെ പ്രതികരണം. മന്ത്രി കെ. ടി. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന് നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായികാണും. സത്യം വിജയിച്ചുവെന്നാണ് ലോകായുക്ത വിധിയിലൂടെ വ്യക്തമാകുന്നത്. മന്ത്രി അധികാര ദുര്‍വിനിയോഗം കാണിച്ചു, സ്വജനപക്ഷപാതം കാണിച്ചു, സത്യപ്രതിജ്ഞ ലംഘനം കാണിച്ചു തുടങ്ങി യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് വിധിയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

ഒരുപാട് ആരോപണങ്ങള്‍ കെടി ജലീലിനെതിരെ ഉയര്‍ന്നതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ഏത് പ്രചരാണായുധമാക്കണമെന്നായിരുന്നു തങ്ങളുടെ പ്രശ്നം. നിയമപോരാട്ടത്തിന്റേയും സത്യത്തിന്റേയും വിജയമാണിത്. യൂത്ത് ലീഗും താനും ആരോപണം ഉന്നയിക്കുമ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് ഒഴിയാറായിരുന്നു മന്ത്രി ചെയ്തിരുന്നത്. ഇപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് നെഞ്ചില്‍ തറച്ചപ്പോള്‍ ജലീലിന് ബോധ്യമായികാണും, ജലീല്‍ പറഞ്ഞു.

മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണം. ആരോപണം ഉന്നയിച്ച ദിവസം മുതല്‍ കൈപ്പറ്റിയ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ കെ.ടി. ജലീല്‍ തയ്യാറാകണം. ഇതാണ് യൂത്ത് ലീഗിന് ആവശ്യപ്പെടാനുള്ളതെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയായി തുടരാന്‍ ജലീല്‍ അര്‍ഹനല്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. എത്രകാലം മൂടിവച്ചാലും സത്യം വിജയിക്കും എന്നതിന് തെളിവാണ് മന്ത്രി കെടി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. പി.കെ.ഫിറോസിന്റെ ഹര്‍ജിയിലാണ് ലോകായുക്ത വിധി.

മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധിയില്‍ പറയുന്നു. ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു. ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനവവുമായി ബന്ധപ്പെട്ടായിരുന്നു വിധി. ചട്ടങ്ങള്‍ ലംഘിച്ച് ബന്ധു കെ ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ വിധി ഉണ്ടായിരിക്കുന്നത്.

ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മന്ത്രിക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close