
കോഴിക്കോട്:വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. യുഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം മണ്ടത്തരമാണ്. യുഡിഎഫിന് കിട്ടേണ്ട വോട്ടു കുടി കിട്ടാതാകുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
കേരളത്തിലെ ഭരണ തുടര്‍ച്ച തീരുമാനിക്കുന്നത് കൊറോണയായിരിക്കും. വിവാദങ്ങള്‍ വോട്ടിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. സ്വപ്നയും സരിതയും വോട്ടിനെ ബാധിക്കില്ല. കൊറോണയെ നന്നായി നേരിട്ടാല്‍ വോട്ട് കിട്ടും. എംഇഎസ് നേതൃത്വം ഒഴിഞ്ഞു പോകുന്ന പ്രശ്നമില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസിനെ കണ്ടതിന് പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതികരണം വന്നതാണ് രാഷ്ട്രീയ ചര്‍ച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പ്രാദേശിക നീക്കുപോക്കുണ്ടെന്നും കോണ്‍ഗ്രസ്, ലീഗ് ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നുമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതികരണം.