KERALANEWS

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേക്ക്, നേതൃതല ചര്‍ച്ച നടത്തി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുറപ്പിച്ച് യുഡിഎഫ്. സഖ്യത്തില്‍ ചേരാനുള്ള നേതൃതല ചര്‍ച്ച നടത്തിയെന്നും പാര്‍ട്ടിയുടെ സ്വന്തം ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്തിയായി മത്സരിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
സിപിഎം മൃതു സമീപനമാണ് സ്വീകരിക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിലെടുക്കാനാണ് ആലോചന. ഞായറാഴ്ച പാണക്കാട്ടെത്തിയ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ മുസ്ലിംലീഗ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്തതായാണ് സൂചന.

യുഡിഎഫുമായി സഖ്യത്തിന് ജമാഅത്തെ ഇസ്ലാമി നേതൃത്വം അനുകൂലമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരണ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷി എന്ന നിലയിലാണ് ചര്‍ച്ച. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സീറ്റ് ചര്‍ച്ചകളടക്കം പുരോഗമിക്കയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്, വൈസ് പ്രസിഡന്റ് റസാഖ് പാലേരി എന്നിവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close