HEALTH

വെള്ളം കുടിച്ച് ആരോഗ്യം സംരക്ഷിക്കാം

ആരോഗ്യ സംരക്ഷണത്തില്‍ ഏറെ മടിയുള്ളവരാണ് നമ്മള്‍ മലയാളികള്‍. ആരോഗ്യ സംരക്ഷണത്തില്‍ അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.

വെള്ളം കുടിക്കാതിരുന്നു കഴിഞ്ഞാല്‍ നമ്മുക്ക് ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ നോക്കാം.

വെള്ളം കുടിക്കാതിരുന്നാലുണ്ടാകുന്ന പ്രധാന പ്രശ്‌നം നിര്‍ജ്ജലീകരണം ആണ്. നിര്‍ജ്ജലീകരണം തടയാനുള്ള ഒരേ ഒരു വഴി ധാരാളം വെള്ളം കുടിക്കുകയെന്നത് മാത്രമാണ്. ഭാരം കുറയ്ക്കാന്‍ വെള്ളം കുടിച്ചു കൊണ്ട് ഭാരം കുറയ്ക്കാം എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിയ്ക്കുകയാണെങ്കില്‍ കഴിയ്ക്കണമെന്ന് വിചാരിക്കുന്നതിനേക്കാള്‍ കുറവ് ഭക്ഷണമായിരിക്കും നമ്മള്‍ കഴിക്കുന്നത് ഇത് ഭാരം കൂടുന്നത് തടയുന്നു.
അതുപോലെ തന്നെ വെള്ളം ധാരാളം കുടിക്കുമ്പോള്‍ ശരീരത്തിന്റെ തളര്‍ച്ച ഒഴിവാക്കുന്നു. ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സന്തോഷകരമായി മനസ്സിനെ മെച്ചപ്പെടുത്താനും വെള്ളം കുടിയ്ക്കുന്നത് കൊണ്ട് സാധിക്കുന്നു. വെള്ളം കുറയുമ്പോള്‍ നമ്മുടെ ശരീരം പ്രതികരിക്കുന്നുണ്ട്. നന്നായി വെള്ളം കുടിച്ചാല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നു. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് ഉത്തരം. ആവശ്യമായ അളവില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദം കുറയും.
മസ്തിഷ്‌കത്തിലേക്ക് ഓക്‌സിജന്റെ കൈമാറ്റ അളവും കുറയും. അതിനാല്‍ ശരീരം നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം നന്നായി കുടിക്കേണ്ടിയിരിക്കുന്നു. വെള്ളം കുടിക്കുമ്പോള്‍ ഇപ്പോഴും ശുദ്ധ വെള്ളം തന്നെ കുടിക്കുക. കാരണം വെള്ളത്തില്‍ നിന്നും പലതരത്തിലുള്ള രോഗങ്ങള്‍ പിടിപെടുന്നുണ്ട്. മഞ്ഞപ്പിത്തം, കോളറ, ഒക്കെ ഇത് മൂലം ഉണ്ടാകുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close