WORLD

വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്നു തദ്ദേശീയരെ താലിബാന്‍ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മപര്‍വാനില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്നു തദ്ദേശീയരെ താലിബാന്‍ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് താലിബാന്റെ ഭാഗത്ത് നിന്നും സാധാരണ ജനങ്ങളെ ആക്രമിക്കുന്ന രീതിയുണ്ടായിരിക്കുന്നത്. പര്‍വാനില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശമുണ്ടായ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്തവര്‍ക്കു നേരെയാണ് താലിബാന്‍ ഭീകരര്‍ നിറയൊഴിച്ചതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു. ഇതിനൊപ്പം തന്നെ അഫ്ഗാനിസ്ഥാനില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുകയാണ്. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close