MoviesTrending

‘വെള്ളാനകളുടെ നാട്ടിലെ’ റോഡ് റോളര്‍ ലേലം ചെയ്തു, വാങ്ങിയത് ഇരട്ടി വില നല്‍കി

വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിനെയും അദ്ദേഹം നന്നാക്കാന്‍ നോക്കിയ റോഡ് റോളറും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. കാരണം ആ രംഗങ്ങളും അതിലെ ഓരോ ഡയലോഗുകളും ഇന്ന് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇപ്പോ ശരിയാക്കി തരാം, ആ ചെറിയ സ്പാനര്‍ ഇങ്ങെടുത്തേ തുടങ്ങിയ ഡയലോഗുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്തവരായി ആരും ഉണ്ടാകില്ല. ഏതായാലും ഈ സിനിമയിലെ പ്രധാന താരമായ റോഡ് റോളര്‍ ലേലത്തില്‍ പോയിരിക്കുകയാണ്. 33 വര്‍ഷത്തെ ഓട്ടത്തിനു ശേഷം അതേ റോഡ് റോളര്‍ നാലു വര്‍ഷമായി കിതച്ച് കിടക്കുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തതിനാല്‍ ഇനി ഉയോഗിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് വണ്ടി പൊതുമരാമത്ത് വകുപ്പ് ലേലത്തിന് വച്ചത്. മതിപ്പു വിലയേക്കാള്‍ കൂടുതല്‍ പണം നല്‍കി വാഹനം വാങ്ങാന്‍ എത്തിയത് പത്തിലേറെ പേരാണ്.

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ റോഡ് റോളര്‍ വാങ്ങാനെത്തുന്ന അടുത്ത സിപി ആരായിരിക്കുമെന്നായിരുന്നു നാട്ടുകാരുടെ കൗതുകം. അവസാനം തിരുവണ്ണൂര്‍ സ്വദേശി സാലിഹ് അത് സ്വന്തമാക്കി. മതിപ്പ് വിലയേക്കാള്‍ ഇരുപതിനായിരം അധികം ചിലവാക്കിയാണ് സാലിഹ് ഈ റോഡ് റോളര്‍ സ്വന്തമാക്കിയത്. വീണ്ടും ഉപയോഗിക്കാനാവുമോ എന്ന് ഉറപ്പില്ല. ഈ ചക്രങ്ങള്‍ ഇനി ഉരുണ്ടാലും ഇല്ലെങ്കിലും നടന്‍ ശ്രീനിവാസന്റെ രചനയില്‍ പിറന്ന മോയ്ദീന്റെ റോഡ് റോളര്‍ മലയാളിയുടെ മനസില്‍ ഓടിക്കൊണ്ടേയിരിക്കും.

Tags
Show More

Related Articles

Back to top button
Close