Breaking NewsMoviesTop News

വെള്ളിത്തിരയുടെ ബാലൻ കെ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 20 വർഷം

ദീപ പ്രദീപ്

ഒരു വില്ലന്റെ എല്ലാ ഗുണങ്ങളും നോട്ടത്തിലും ചിരിയിലും പ്രവർത്തിയിലും നിറച്ച അഭിനേതാവായിരുന്നു ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ നായർ .എല്ലാ തലമുറയിലുള്ളവരും ഭയത്തോടെ കണ്ടിരുന്നയാൾ. സിനിമയുടെ ഗതിവിഗതികളെ നിയന്ത്രിച്ച ഓരോ കഥാപാത്രങ്ങളെയും അനശ്വരനാക്കിയ നടൻ ജീവിതത്തിൽ ഒരു പച്ചയായ കഥാപാത്രത്തിന്റെ കുപ്പായം ആയിരുന്നു അണിഞ്ഞിരുന്നത്. ഒരു വിലന്റെ എല്ലാ ക്രൂരതകളും പ്രേക്ഷകനെ കാണിച്ചുതന്ന ആളായിരുന്നു ബാലൻ കെ നായർ.

\അഭിനയ പാഠവത്തിന് ഭരത് പുരസ്കാരം (എംടിയുടെ ഓപ്പോളിൽ പട്ടാളത്തിൽ നിന്നും പിരിഞ്ഞ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിന് )നേടാൻ കഴിഞ്ഞ പ്രേക്ഷകരുടെ വില്ലന്റെ ജീവിതത്തിൽ മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം ആണ് വില്ലൻ ആയി മാറിയത്.

കരുത്തുറ്റ നിരവധി വേഷങ്ങൾ അഭിനയിച്ച് പ്രതിഫലിപ്പിച്ചെങ്കിലും പ്രേക്ഷകന് എന്നും അദ്ദേഹത്തെ വില്ലനായി ഉൾക്കൊള്ളാൻ ആയിരുന്നു താല്പര്യം. പതിനാലാം വയസ്സു മുതൽ നാടക രചനയിൽ മുഴുകിയ അദ്ദേഹം സ്വന്തമായി നാടകമെഴുതി അവതരിപ്പിക്കുകയുണ്ടായി.

രണ്ടു ദശാബ്ദക്കാലം മലയാള സിനിമയുടെ നാഴികക്കല്ലായിരുന്നു ബാലൻ കെ നായർ .രണ്ട് തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 250 ലധികം സിനിമകളിൽ അഭിനയിച്ചു.

അഗ്നി ,തച്ചോളി അമ്പു എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സംസ്ഥാന അവാർഡ് നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പത്തു വർഷത്തോളം രക്താർബുദത്തിന് പിടിയിൽ ജീവിച്ച ഇദ്ദേഹം 2000 ആഗസ്റ്റ് 26 നാണ് ലോകത്തോട് വിടപറഞ്ഞത്.

Tags
Show More

Related Articles

Back to top button
Close