WORLD

വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കത്തുകളും തപാലിലെത്തിയ വിലയേറിയ വസ്തുക്കളും മോഷ്ടിച്ച പോസ്റ്റ് വുമണിന് ഇനി അഴിയെണ്ണാം

മെല്‍ബണ്‍: വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കത്തുകളൊന്നും ഉടമസ്ഥര്‍ക്ക് എത്തിക്കാതെ മോഷ്ടിച്ച് കുഴിച്ച് മൂടിയ പോസ്റ്റ് വുമണിന് ഇനി അഴിയെണ്ണാം….!. കത്തുകള്‍ക്ക് പുറമെ തപാല്‍മാര്‍ഗമെത്തിയ നിരവധി പാര്‍സലുകളും ഇവര്‍ മോഷ്ടിച്ചുവെന്നാണ് ആരോപണമുയരുന്നത്. കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് എത്തിക്കാതെ അവ ട്വാര്‍ട്ട് ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ കുഴിച്ച് മൂടുക ഇവരുടെ പതിവായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. 34 കാരിയായ ജോഡി കരോലിന്‍ മരിയ ഡിക്ക്സനാണ് ഈ വാര്‍ത്തയിലെ വില്ലത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് ജോലിയില്‍ നിന്നും സസ്പെന്‍ഷന് വിധേയയാക്കിയ ജോഡിക്ക് 12 മാസത്തെ ജയില്‍ ശിക്ഷയും ബേണ്‍ബറിയിലെ മജിസ്ട്രേറ്റ് കോടതി വിധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷിറെ ഓഫ് ചാപെലില്‍ പത്ത് വര്‍ഷമായി ഓസ്ട്രേലിയന്‍ പോസ്റ്റിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ജോഡി തന്റെ വിചിത്രമായ വിക്രിയകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ വര്‍ഷം മേയ്ക്കും ജൂലൈയ്ക്കും ഇടയില്‍ ജോഡി തപാലില്‍ വന്ന ഏതാണ്ട് 4000ത്തോളം ഐറ്റങ്ങളാണ് മോഷ്ടച്ചിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മെഡികെയര്‍ കാര്‍ഡുകള്‍ , മറ്റ് സുപ്രധാനമായ ചില രേഖകള്‍ തുടങ്ങിയവ അടക്കം ജോഡി അടിച്ച് മാറ്റിയിരുന്നുവെന്നാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്.തുടക്കത്തില്‍ ഈ കുറ്റം ജോഡി പോലീസ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചിരുന്നുവെന്നും എന്നാല്‍ കൊള്ളമുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമ്മതിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മൊത്തത്തില്‍ 3700 ഐറ്റങ്ങളാണ് അവര്‍ ജീവിച്ചിരുന്ന വിവിധ വീടുകളില്‍ നിന്നും പിടിച്ചെടുത്തത്. പകുതിയോളം ഐറ്റങ്ങള്‍ അവര്‍ ട്വാര്‍ട്ട് ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ കുഴിച്ച് മൂടിയ നിലയിലാണ് കണ്ടെടുത്തത്.

Tags
Show More

Related Articles

Back to top button
Close