Social MediaTrending

വേർപിരിഞ്ഞെങ്കിലും കണ്ടാൽ കമന്റ് ചെയ്യാതിരിക്കാനാകുമോ? സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഹൃത്വിക് റോഷന്റെ ഫോട്ടോയിലെ രണ്ടാം ഭാര്യയുടെ കമന്റ്

ബാല്യകാല സുഹൃത്തായ സുസന്നെ ഖാനെ ഹൃത്വിക് റോഷൻ വിവാഹം കഴിച്ചത് 2000 ലായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ലാണ് ഹൃതിക്കും സുസന്നെയും വേര്‍പിരിഞ്ഞത്. സുസന്നെയുടെ ആവശ്യപ്രകാരമാണ് ഹൃതിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്. വിവാഹ മോചനത്തിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ ഹൃതിക് റോഷന്റെ ഒരു ഫോട്ടോയ്‍ക്ക് സുസന്നെ ഖാൻ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്. ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃതിക് പങ്കുവച്ചിരുന്നു. നിങ്ങളെ കാണാൻ 21കാരനെ പോലെയുണ്ട്’ എന്നായിരുന്നു സുസന്നെയുടെ കമന്റ്.

വിവാഹബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഹൃതിക് റോഷനും സുസന്നെ ഖാനും. മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷനായാലും ഹൃതിക്കിനൊപ്പം എപ്പോഴും സുസന്നെയുമുണ്ടാകും.

https://www.instagram.com/p/CQqPgWuH77l/?utm_source=ig_web_copy_link

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close