INDIANEWSTop News

വൈദ്യുതി കമ്പനിയുടെ പീഢനം സഹിക്കാനാകാതെ പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: രാജ്യത്ത് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയില്‍ നിന്നുള്ള നിരന്തരമായ മാനസ്സിക പീഡനം സഹിക്കാതെയാണ് മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കര്‍ഷകന്‍ മുനേന്ദ്ര രാജ്പുത്ത് ആത്മഹത്യ ചെയ്തത്. മൃതദേഹം സര്‍ക്കാരിന് നല്‍കണമെന്നും ശരീരത്തിന്റെ ഓരോ ഭാ?ഗങ്ങളായി വിറ്റ് കടം തീര്‍ക്കണമെന്നുമാണ് പ്രധാനമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് 87000 രൂപ കുടിശ്ശിക വരുത്തിയതിന് മുനേന്ദ്രയുടെ ഫ്‌ലോര്‍ മില്ലും മോട്ടോര്‍ സൈക്കിളും ജപ്തി ചെയ്തിരുന്നു.”വലിയ രാഷ്ട്രീയക്കാരും ബിസിനസുകാരും കോടികളുടെ അഴിമതി നടത്തുന്നു, അവര്‍ക്കെതിരെ നടപടിയില്ല. അവര്‍ വായ്പയെടുത്താല്‍ തിരിച്ചടയ്ക്കാന്‍ ധാരാളം സമയം നല്‍കുന്നു. അല്ലെങ്കില്‍ വായ്പ എഴുതി തള്ളുന്നു. പക്ഷേ പാവപ്പെട്ടവര്‍ ചെറിയ തുക വായ്പയെടുത്താല്‍ എന്തുകൊണ്ട് തിരിച്ചടയ്ക്കാന്‍ പറ്റുന്നില്ലെന്ന് സര്‍ക്കാര്‍ ചോദിക്കുന്നില്ല. പകരം പൊതുനിരത്തില്‍ അപമാനിക്കുന്നു..” – കര്‍ഷകന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ മുനേന്ദ്രയുടെ വിളകള്‍ നശിച്ചുപോയി. പിന്നീട് 87000 രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കി നോട്ടീസ് ലഭിച്ചുവെന്നും മുനേന്ദ്രയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close