
തിരുവനന്തപുരം:സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 50 പൈസ വീതം വര്‍ധിക്കാന്‍ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്.ഈ തീരുമാനത്തിനെതിരെ കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുമെന്നു റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തു നിന്ന് എത്തിക്കുന്ന വൈദ്യുതി ലൈനുകളുടെ പ്രസാരണ നിരക്കാണ് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വര്‍ധിപ്പിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതിയെത്തിക്കുന്ന വന്‍കിട വ്യവസായങ്ങളെയും കേന്ദ്രത്തിന്റെ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ തീരുമാനം കെഎസ്ഇബിയ്ക്ക് 1000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും.
വൈദ്യുതി ലൈനുകളുടെ ഉപയോഗത്തിനായി നിലവില്‍ കെഎസ്ഇബി 550 കോടി രൂപയോളമാണ് നല്‍കുന്നതെന്നും നവംബര്‍ 1 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഈ തുക 1550 കോടിയായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിനു പുറമെ തമിഴ്നാട്, ഓഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും പുതിയ തീരുമാനം ബാധ്യതയാകും. വന്‍തുക മുടക്കി പവര്‍ ഗ്രിഡ് കോര്പ്പറേഷന് സ്ഥാപിച്ച വന്‍കിട ലൈനുകളുടെ ചെലവ് വൈദ്യുതി വിതരണ കമ്പനികളിലേയ്ക്ക് കൈമാറാനുള്ള നീക്കമാണ് കേരളത്തിന് ഉള്‍പ്പെടെ ബാധ്യതയായത്. എന്നാല്‍ കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിരക്ക് കുറയാനും പുതിയ തീരുമാനം ഇടയാക്കും. പുതിയ തീരുമാനം സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജില്‍ 50 പൈസയുടെ വര്ധനവുണ്ടാക്കിയേക്കുമെന്ന് ഒരു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന് മാധ്യമങ്ങളോടു പറഞ്ഞു.
ആറ് വര്‍ഷം കൊണ്ട് സ്വകാര്യ കമ്പനികളുടെ വൈദ്യുതി കയറ്റുമതിയ്ക്കു വേണ്ടി പവര്‍ ഗ്രിഡ് കോര്പ്പറേഷന് 30 വന്‍കിട ലൈനുകളാണ് സ്ഥാപിച്ചത്. എന്നാല്‍ നിലവില്‍ ഇതിന്റെ ശേഷിയുടെ മൂന്നിലൊന്നു പോലും ഉപയോഗിക്കുന്നില്ലെന്ന് മുന്‍പ് സിഎജി കണ്ടെത്തിയിരുന്നു.