Uncategorized
വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് ഇ ചാര്‍ജിംഗ് സ്റ്റേഷന് ആരംഭിക്കുന്നു

തിരുവനന്തപുരം:കേരളപ്പിറവി ദിനത്തില്‍ കെ.എസ്.ഇ.ബിയുടെ ആറ് ഇ ചാര്‍ജിംഗ് സ്റ്റേഷന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്.തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഒരേസമയം മൂന്ന് വാഹനത്തിന് ചാര്‍ജ് ചെയ്യാം. ഉപയോക്താവിന് സ്വയംചാര്‍ജ് ചെയ്യാം. പണം ഓണ്‍ലൈനായി അടയ്ക്കാം. 56 സ്റ്റേഷന്‍കൂടി ഉടന്‍ നിര്‍മ്മിക്കും.