വൈറല്‍ സന്ദേശങ്ങളുടെ വസ്തുത പരിശോധിക്കാന്‍ പുതിയ ഫീച്ചറുമായി വാട്സാപ്പ്

വാട്സാപ്പിലെ വൈറല്‍ സന്ദേശങ്ങളുടെ ആധികാരിത ഉറപ്പാക്കാനും, വസ്തുത പരിശോധനയ്ക്കും പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. നേരത്തെ തന്നെ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ഇപ്പോഴാണ് പുറത്ത് ഇറക്കിയത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്സാപ്പ് ബ്രസീല്‍, ഇറ്റലി, അയര്‍ലാന്റ്, സ്പെയിന്, യു കെ, യു എസ്, രാജ്യങ്ങളിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. അഞ്ച് തവണയില്‍ കൂടുതല്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒപ്പം ഇനി മുതല്‍ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസിന്റെ ചിഹ്നവും ഉണ്ടാകും. വാട്സാപ്പിലുടെ ലഭിക്കുന്ന സന്ദേശത്തിന്റെ ആധികാരിതെയും വസ്തുതയും പരിശോധിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിലേക്ക് പോകും. ഇതിലൂടെ റിസല്‍ട്ടുകള്‍ പരിശോധിച്ച് ഉപയോക്താവിന് തന്നെ ഫോര്‍വേഡ് സന്ദേശങ്ങളുടെ വസ്തുത മനസ്സിലാക്കാം.കോവിഡ് മഹാമാരിക്കാലത്ത് അനേകം വ്യാജ സന്ദേശങ്ങളാണ് വാട്സാപ്പിലൂടെ പ്രചരിച്ചിരുന്നത്. ഇത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു പുതിയ ഫീച്ചര്‍ കൊണ്ടു വരാന്‍ വാട്സാപ്പ് തയ്യാറായത്. പൈലറ്റ് സേറ്റജില്‍ ഉളള ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വാട്സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉടന്‍ തന്നെ ആഗോള വ്യാപകമായി ഈ ഫീച്ചര്‍ വാട്സാപ്പ് ലഭ്യമാക്കും