Breaking NewsNEWSWORLD

വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ലോകാരോഗ്യസംഘടന

ഷാങ്ഹായ്: കോവിഡ്-19 ന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളാണ് എന്നതിന്ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷകസംഘം. ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന്റെ ഉറവിടമെന്നുള്ള അമേരിക്ക ഉള്‍പ്പെടെയുള്ള ചില ലോകരാജ്യങ്ങളുടെ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘത്തിന്റെ പുതിയ പഠനഫലമെന്നത് ശ്രദ്ധേയമാണ്.വുഹാനില്‍ ആദ്യം കണ്ടെത്തുകയും പിന്നീട് ആഗോള മഹാമാരിയ്ക്ക് കാരണമാവുകയും ചെയ്ത വൈറസിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താന്‍ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകള്‍ താവളമാക്കിയ ഗുഹകളില്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോള്‍ വര്‍ഷങ്ങൾ പഴക്കമുണ്ടാകാമെന്നും ഡസ്സാക് പറയുന്നു. എടുത്തു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close