KERALANEWSTrending

വൈറസിന്റെ ജനിതക വ്യതിയാനം; കേരളത്തില്‍ അപകടകരമായ സ്ഥിതിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നു എന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസുകളില്‍ ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്. ജനിത വ്യതിയാനം വന്ന വൈറസ് ഏതെങ്കിലും തരത്തില്‍ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത് എന്നും തീര്‍ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ട്. അനാവശ്യമായ ഭീതി പരത്താനല്ല, ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്‍കി ബോധവല്‍ക്കരിക്കാനാണ് പൊതുവെ ശ്രമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close