KERALANEWSTop News

വൈറ്റമിന്‍ എ കിട്ടാനില്ല: നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ എ മരുന്നിനുള്ള ക്ഷാമം പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.ജനിച്ച് 9 മാസം മുതല്‍ 5 വയസു വരെ നല്‍കേണ്ടതാണ് വൈറ്റമിന്‍ എ മരുന്ന്. നിരവധി രക്ഷകര്‍ത്താക്കള്‍ ദിവസേനെ മരുന്നിന് വേണ്ടി അലയുന്നുണ്ട്. നിലവില്‍ ഒരു ആശുപത്രിയിലും മരുന്ന് സ്റ്റോക്കില്ലെന്നാണ് പറയുന്നത്. എസ്. എ റ്റി ആശുപത്രിയില്‍ ഡിസംബറിലാണ് അവസാനം മരുന്ന് നല്‍കിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കഴിഞ്ഞ വര്‍ഷം എത്തിച്ച 3 ബാച്ച് മരുന്നിന് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 8 ന് ജില്ലാ മെഡിക്കല്‍ ഓഫീസിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ 7300 ബോട്ടില്‍ മരുന്ന് കൈമാറിയെങ്കിലും വിതരണം തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close