KERALANEWS

വൈറ്റില: ഒന്നര ലക്ഷം രൂപയുടെ നഷ്ടമെന്ന് പൊലീസ്; രേഖാമൂലം മറുപടി തേടി വി ഫോര്‍ കേരള

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് വാഹനങ്ങള്‍ കടത്തി വിട്ടതിലൂടെ വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പൊലീസ് കോടതിയില്‍. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മരട് കോടതിയിലാണ് ഇവരെ ഓണ്‍ലൈനായി ഹാജരാക്കിയത്. എന്തു നഷ്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനു രേഖാമൂലമുള്ള മറുപടി ഇല്ലാതെ വന്നതോടെ നാളെ മഹസര്‍ റിപ്പോര്‍ട്ട് സഹിതം പ്രതികളെ ഹാജരാക്കാനായിരുന്നു മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം.പ്രതികള്‍ പാലത്തിലെ ലൈറ്റുകള്‍ക്കും വയറിങ്ങിനും ടാറിങ്ങിനും വലിയ നാശനഷ്ടമുണ്ടാക്കി എന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഇതുകാണിച്ച് പൊലീസിനു പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. വാഹനം കടന്നു പോയാല്‍ നാശനഷ്ടമുണ്ടായത് എങ്ങനെയാണെന്നു ചോദിച്ചാണ് മഹസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പാലത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന പൊലീസ് വാദം വ്യാജമാണെന്ന നിലപാടാണ് വി ഫോര്‍ കേരള പ്രവര്‍ത്തകരും സ്വീകരിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close