INDIANEWS

വോട്ടര്‍മാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും കൊവിഡ് ടെസ്റ്റും, കൊവിഡ്കാല തിരഞ്ഞെടുപ്പിനായി ബിഹാര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ആലോചിക്കുന്നു. വളരെ വ്യത്യസ്തമായ നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളടക്കം മുന്നോട്ടുവച്ചിട്ടുള്ളത്. വോട്ടര്‍മാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ,കൊവിഡ് ടെസ്റ്റ് വരെ ഇതുസംബന്ധിച്ച വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. നിലവില്‍ കൊവിഡ് ബാധിത പ്രദേശങ്ങളില്‍ റാലികളുടെ എണ്ണം വെട്ടിച്ചുരുക്കി സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് ബി ജെ പി തയ്യാറെടുക്കുന്നത്. ജയിലില്‍ കഴിയുന്നവരെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതേസമയം റാഞ്ചി ജയിലില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദിനെ വെര്‍ച്വല്‍ ക്യാമ്പെയിന്‍ തടയാനും ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. കാലിത്തീറ്റ അഴിമതിക്കേസിലാണ് ലാലുപ്രസാദ് യാദവ് ജയിലിലായത്. ബിഹാറിലെ ഒരു വിഭാഗം ജനങ്ങള്‍ ആര്‍ ജെ ഡി വോട്ടര്‍മാരാണ്. അതുകൊണ്ടുതന്നെയാണ് പ്രചരണം തടയാന്‍ ബി ജെ പി ലക്ഷ്യമിടുന്നതും.2015ല്‍ ലാലു പ്രസാദിന് ജാമ്യം ലഭിച്ച ശേഷം പ്രചരണങ്ങളില്‍ മാറ്റമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ജയിലില്‍ കഴിയേണ്ടി വന്നു. പട്‌ന ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. ലാലു പ്രസാദിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ ആര്‍ ജെ ഡിക്ക് ബിഹാറില്‍ വന്‍ സ്വാധീനമുണ്ട്. പോളിംഗും കൂടി. ആ ര്‍ ജെ ഡി -കോണ്‍ഗ്രസ് സഖ്യത്തെ അധികാരത്തിലേക്ക് നയിച്ചതിനു പ്രധാന കാരണവും അതുതന്നെ. ബീഹാറിലെ ലാലു പ്രതിഭാസം ബി ജെ പിക്ക് തടയിടുന്നുണ്ട്. ഇതു കണക്കിലെടുത്താണ് ബി ജെ പിയുടെ നീക്കം.ബി ജെ പി മറ്റൊരു നിര്‍ദേശം കൂടി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വച്ചിട്ടുണ്ട്. കൊവിഡ് കണക്കിലെടുത്ത് അത്യാവശ്യ വസ്തുക്കള്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികളെ അനുവദിക്കണമെന്നും പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ മുഖേനെ നടക്കണമെന്നാണ് കോണ്‍ഗ്രസും, ആ ര്‍ ജെ ഡിയടക്കം വ്യക്തമാക്കുന്നു. ഇ വി എം ഉപയോഗിക്കുമ്പോള്‍ വൈറസ് പടരാന്‍ സാദ്ധ്യത വന്നേക്കാമെന്ന് ഈ പാര്‍ട്ടികള്‍ വാദിക്കുന്നു.ഇ വി എം ബട്ടണ്‍ സ്പര്‍ശിക്കുന്നതിലൂടെ രോഗം പകരാം. ബാലറ്റ് പേപ്പറുകള്‍ വഴിയാണെങ്കില്‍ അത് തടയും. എന്നാല്‍ വെര്‍ച്വല്‍ പ്രചരണത്തില്‍ കോണ്‍ഗ്രസിന് വലിയ തോതിലുള്ള മതിപ്പ് ഇല്ല. പകരം പൊതു മീറ്റിംഗുകള്‍ നടത്തുന്നതിനായി അധിക സുരക്ഷ ആവശ്യപ്പെടുന്നു. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുജനങ്ങള്‍ക്കായി നേതാക്കള്‍ യോഗങ്ങള്‍ സംഘടിപ്പിക്കരുതെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു.തിരഞ്ഞെടുപ്പ് സമയത്ത് ഏതെങ്കിലും വോട്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും ആ ര്‍ ജെ ഡി നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെയും ആര്‍ ജെ ഡി എതിര്‍ത്തു. സ്ഥിതി ഭേദപ്പെട്ടതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാവശ്യപ്പെട്ട് ആര്‍ ജെ ഡി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close