KERALANEWSTrending

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം : നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലില്‍ പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം. 2003 ജനുവരി ഒന്നുവരെ ജനിച്ചവര്‍ക്ക് ആണ് ഇപ്പോള്‍ അവസരം.വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും നല്‍കി വേണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍.തദ്ദേശ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തവര്‍ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പട്ടികയില്‍ സ്വയമേ ഉള്‍പ്പെടില്ല. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല.ജനുവരി 20ന് ഈ വര്‍ഷത്തേക്കുള്ള വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close