KERALANEWS

“വോട്ടുചെയ്യാതിരിക്കാനും ബിജെപി പണം നൽകി” ആരോപണവുമായി കാസര്‍ഗോഡ് എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ വിട്ടുനിൽക്കാൻ ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപ കോഴ നൽകിയെന്നാരോപിച്ച് കാസര്‍ഗോഡ് എംഎല്‍എ എൻ എ നെല്ലിക്കുന്ന്. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നും നെല്ലിക്കുന്ന് വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ അഞ്ചാം തിയ്യതി വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ കോഴ നല്‍കിയിട്ടുണ്ടെന്നാണ് നെല്ലിക്കുന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. മഞ്ചേശ്വരത്ത് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പലര്‍ക്കും ബിജെപി പണം നല്‍കിയിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം എംഎല്‍എ എകെഎം അഷറഫും ഉയര്‍ത്തിയിരുന്നു. ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് പറഞ്ഞു.

“ഇത് കേവലം സുന്ദരന്റെ വിഷയം മാത്രമല്ല. ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത ദിവസങ്ങളില്‍ പലരും വെളിപ്പെടുത്തലുകള്‍ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാന്‍ 25,000 രൂപയായിരുന്നു ബിജെപി ഓഫര്‍. ഇതില്‍ 10000 ആദ്യം നല്‍കും. ബാക്കി 15,000 രൂപ സുരേന്ദ്രന്‍ വിജയിച്ചാല്‍ കഴിഞ്ഞാല്‍ എന്നായിരുന്നു ഡീല്‍. പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ നാളെ നിയമസഭയില്‍ ഉന്നയിക്കും. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇത് മാത്രമല്ല, പല ന്യൂനപക്ഷ കേന്ദ്രങ്ങില്‍ പോയി വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നല്‍കിയിട്ടുണ്ട്. ഇതിനും കൃതൃമായ തെളിവുണ്ട്. 30 ആളുകള്‍ വോട്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ബിജെപി പണം കൊടുത്തു.”: അഷ്‌റഫ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close