KERALANEWSTop News

വോട്ടുറപ്പിക്കാന്‍ വയനാട് കോളനികള്‍ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

വയനാട്: നിയമ സഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിയുടെ വിജയ യാത്രയ്ക്കിടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വോട്ടുറപ്പിക്കാന്‍ കോളനികള്‍ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് ബത്തേരി പുത്തന്‍കുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന്‍ ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് സുരേന്ദ്രന്‍ മടങ്ങിയത്. കുള്ളി, നഞ്ചി, ചാമ്പ, വെളിച്ചി തുടങ്ങിയ കോളനിയിലെ മുത്തശ്ശിമാര്‍ പരമ്പരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ ഏറ്റെവും കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചത് സംവരണ മണ്ഡലമായ ബത്തേരിയിലായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close